
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ദേശീയപാതയിൽ എം എസ് എം കോളേജിനു മുൻവശത്തെത്തിയപ്പോഴാണ് കെ എസ് ആർ ടി സി ബസിന് തീപിടിച്ചത്. ബസ് കത്തിയെങ്കിലും യാത്രക്കാരെല്ലാം പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവറുടെ ശ്രദ്ധയാണ് വൻ ദുരന്തം ഒഴിവാക്കിയത്. യാത്രക്കിടെ ബസ്സിൽ നിന്നും മണം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടന്ന് തന്നെ ബസ് നിർത്തി. ശേഷം വേഗത്തിൽ യാത്രക്കാരെ പുറത്തേക്ക് ഇറക്കുകയും ചെയ്തു. ഇതിനിടയിൽ ബസിൽ തീ ആളിപ്പടർന്നെങ്കിലും അപകടം ഒഴിവായി.കായംകുളത്ത് നിന്ന് ആലപ്പുഴക്ക് പോകുന്ന കെ എസ് ആർ ടി സി ബസാണ് കത്തിയത്.
KSRTC bus fire in Kayamkulam















