സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്, പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് കെഎസ്‍യു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് കെ എസ്‍ യു. നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദടക്കം പ്രഖ്യാപിച്ചുകൊണ്ടാണ് കെ എസ് യു പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിയിലും സമരത്തെ അടിച്ചമർത്തുന്ന രീതിക്കുമെതിരെയാണ് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് കെ എസ് യു നേതാക്കൾ വ്യക്തമാക്കി.

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. കൊല്ലത്തും കോഴിക്കോടും മലപ്പുറത്തും വയനാടും പ്രതിഷേധം പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. കെ എസ് യു , എം എസ് എഫ്, ഫ്രട്ടേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരെ പലയിടത്തും പൊലിസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പലയിടത്തും വ്യാപക അക്രമം നടന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് കെ എസ് യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

More Stories from this section

family-dental
witywide