
റാന്നി: ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് വിശ്വാസികളുടെ മുമ്പില്‍ വിതുമ്പി. റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയില്‍ പെന്തക്കോസ്ത പെരുന്നാളിന്‍റെ ഭാഗമായി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചശേഷം പ്രസംഗിക്കവെയാണ് ഇത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളില്‍ ഉണ്ടായ മാനസിക സംഘര്‍ഷങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചു. താന്‍ ശുശ്രൂഷിക്കാന്‍ നിയോഗിക്കപ്പെട്ട ദൈവജനം തമ്മില്‍ സ്നേഹക്കുറവുണ്ടാകാന്‍ താന്‍ കാരണമാകരുതേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കരഞ്ഞു. ക്നാനായ തിരുമേനി നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യവുമായാണ് വിശ്വാസികള്‍ മെത്രാപ്പോലീത്തയെ വരവേറ്റത്.
ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ നിയമവ്യവസ്ഥയും കോടതി വിധികളും മാനിച്ചുകൊണ്ടും സഭയുടെ ഭരണഘടനയ്ക്ക് അനുസൃതമായും ഒപ്പം പരിശുദ്ധ അന്ത്യോക്യ സിംഹാസന നിര്‍ദേശങ്ങള്‍ക്കനുസൃതമായും മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ആരാധനയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പരിശുദ്ധ സിംഹാസനത്തില്‍ നിന്നും നല്‍കുന്ന നിര്‍ദേശങ്ങള്‍ താന്‍ അനുസരിക്കുന്നില്ലെന്ന് ചിലര്‍ സിംഹാസനത്തെ അറിയിക്കുന്നുണ്ടായിരിക്കാമെന്നും അത് തനിക്കറിയില്ലെന്നും ചില തെറ്റുദ്ധാരണകളുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
Kuriakose mar Severios Metropolitan weeps Amid his Speech At Church










