ആലപ്പുഴയുടെ രാത്രികളെ ഭീതിയിലേക്ക് തള്ളിവിടുന്നത് കുറുവാ സംഘം തന്നെ ; സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: ആഴ്ചകളായി ആലപ്പുഴയുടെ ഉറക്കംകെടുത്തി പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം എന്ന് സ്ഥിരീകരണം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മോഷ്ടാക്കളെ കുറിച്ച് ഒരു തുമ്പ് പോലും ഉണ്ടാക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ഭീതിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഇതുവരെ ആലപ്പുഴ ജില്ലയില്‍ നാലിടത്താണ് കുറവാ സംഘത്തിന്റെ മോഷണശ്രമം ഉണ്ടായത്.

അര്‍ദ്ധ നഗ്നരായി ശരീരം മുഴുവന്‍ എണ്ണ പുരട്ടി, മുഖം തോര്‍ത്തു കൊണ്ട് മറച്ചാണ് സംഘം മോഷണത്തിന് ഇറങ്ങുന്നത്.

പൊതുവേ ചെറു കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഇവര്‍ എത്തുന്നത്. റെയില്‍വേ സ്റ്റേഷനും പരിസരത്തും തമ്പടിച്ച് ശേഷം രാത്രി മോഷണം നടത്തുകയാണ് പതിവ്. ശബരിമല സീസണ്‍ അനുബന്ധിച്ച് പൊലീസിന്റെ ശ്രദ്ധ മാറുമ്പോഴാണ് ഇവരുടെ ശല്യം കൂടുതല്‍ കണ്ടുവരുന്നത് എന്ന് ഡി വൈ എസ് പി പറഞ്ഞു.

പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ വ്യാഴാഴ്ചയും മോഷണത്തിനായി കുറുവ സംഘമെത്തിയിരുന്നു. മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ച യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു.