കുര്യാക്കോസ് കറുകപ്പള്ളിലിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ, തത്സമയം കാണാം

ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിലിന്റെ സഹോദരന്‍ കുര്യാക്കോസ് കറുകപ്പള്ളിലിന്‍റെ സംസ്കാര ചടങ്ങുകൾ യൂട്യൂബ് ലൈവിൽ തത്സമയം കാണാൻ സംവിധാനമൊരുക്കി. ജൂൺ ആറാം തിയതി നിര്യാതനായ കുര്യാക്കോസ് കറുകപ്പള്ളിലിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്കാണ് തുടങ്ങുക. ശനിയാഴ്ച രാവിലെ 10:00 മണിക്ക് പള്ളിയിലും തുടര്‍ന്ന് 11:00 ന്, സണ്‍സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍സിലുമായാണ് ചടങ്ങുകൾ നടക്കുക. നേരിട്ട് എത്താനാകാത്തവർക്ക് ചുവടെ കൊടുത്തിട്ടുള്ള യൂട്യൂബ് ലിങ്കിലൂടെ സംസ്കാര ചടങ്ങുകൾ തത്സമയം കാണാനാകും.

പരേതനായ ഉലഹന്നാന്‍ കറുകപ്പള്ളിലിന്റെ മകനാണ് കുര്യാക്കോസ് കറുകപ്പള്ളിലിൽ (77) .ഭാര്യ: സൂസന്‍ കറുകപ്പള്ളിൽ,മക്കള്‍: ഷിബി, ബോബി, പോള്‍, സഞ്ജനകൊച്ചുമക്കള്‍: അശ്വിന്‍, നോബിള്‍, അഥീന, റിയ, ജിയാന, എയ്വസഹോദരങ്ങള്‍: മേരി മാത്യു, വര്‍ഗീസ് ഒലഹന്നാന്‍, പോള്‍ കറുകപ്പള്ളിൽ, ഏലിയാസ് ഒലഹന്നാന്‍, ആനി സണ്ണി, വത്സ ജോര്‍ജ്ജ്.

More Stories from this section

family-dental
witywide