മോദിയടക്കം വിമർശിച്ചു, ‘മുസ്ലിംങ്ങൾക്ക് പ്രത്യേക സംവരണം’ പ്രസ്താവനയിൽ വ്യക്തത വരുത്തി ലാലു പ്രസാദ് യാദവ്

പാട്ന: രാജ്യത്തെ മുസ്ലീങ്ങൾക്ക് പ്രത്യേക സംവരണം വേണമെന്ന പ്രസ്താവനയിൽ വ്യക്തത വരുത്തി ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. മുസ്ലീങ്ങളടക്കമുള്ളവ‍ർക്ക് സംവരണം നൽകണമെന്നാത് താൻ പറഞ്ഞതെന്നും സംവരണം മതാടിസ്ഥാനത്തിൽ ആകണമെന്നല്ല ഉദ്ദേശിച്ചതെന്നുമാണ് ലാലു വ്യക്തമാക്കിയത്. മുസ്ലീങ്ങൾക്ക് പ്രത്യേക സംവരണമെന്ന ലാലുവിന്‍റെ പ്രസ്താവനക്ക് പിന്നാലെ ബി ജെ പി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസ്താവനയിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.

Lalu Yadav clarifies ‘Muslims should get reservation’ remark amid BJP backlash: ‘It’s not religion based’

Also Read

More Stories from this section

family-dental
witywide