പാലക്കാട് പൊതുകിണ‍ർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണു; കിണറിൽ വീണ ഒരാൾ മരിച്ചു, 3 പേരെ രക്ഷിച്ചു

പാലക്കാട്: പാലക്കാട് തേങ്കുറിശിയില്‍ പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കിണറിൽ വീണ കുഴൽമന്ദം സ്വദേശി സുരേഷാണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ ഫയർഫോഴ്സും നാട്ടുകാരും ചേ‍ർന്ന് രക്ഷപെടുത്തി. സുരേഷിനെയും പുറത്തെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. കിണർ വ‍ൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് മണ്ണിടിഞ്ഞതാണ് അപകടകാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.