
ശ്രീനഗർ∙ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടനയായ ലഷ്കറെ തയിബ കമാൻഡർ ഉസ്മാനെ വധിച്ചതായി സുരക്ഷാ സേന. അനന്ത്നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ ഒളിവില്ലെന്നാണ് സൂചന.
ഇന്ത്യൻ സൈനികരെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഉസ്മാൻ. ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവരെ ആഴുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മു കശ്മീരിലെ 30 കേന്ദ്രങ്ങളിൽ സുരക്ഷാസേന തിരച്ചിൽ നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു.