
ന്യൂഡല്‍ഹി: ലഷ്‌കര്‍ ഭീകരന്‍ സല്‍മാന്‍ റഹ്മാന്‍ഖാനെ നടപടികള്‍ പൂര്‍ത്തിയാക്കി റുവാണ്ടയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു.
സിബിഐയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ എന്‍ഐഎയുടെയും ഇന്റര്‍പോളിന്റെ കിഗാലിയിലെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൗത്യം നടത്തിയത്.
ബെംഗളൂരു ജയില്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തന ഗൂഢാലോചന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന പ്രതിയാണ് സല്‍മാന്‍.