കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിതയും ഓർമയായി

മട്ടാഞ്ചേരി: കൊച്ചിയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ജൂതവനിതയായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന രണ്ട് ജൂതവംശജരിൽ ഒരാളായിരുന്നു. കൊച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന എസ്. കോഡറിന്റെ മകളാണ്.

മട്ടാഞ്ചേരി പരദേശി സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റിയും എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാര്‍ട്ണറുമായിരുന്നു ക്വീനി ഹലേഗ. കൊച്ചി പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവന നൽകിയ കുടുംബത്തിലെ അംഗമാണിവർ. കൊച്ചിയിൽ വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവയൊക്കെ ആദ്യമായി ഏർപ്പെടുത്തിയത് ക്വീനി ഹലേഗ്വയുടെ കുടുംബമാണ്.

പരേതനായ സാമുവൽ ഹലേഗ്വ ആണ് ഭർത്താവ്. മക്കൾ: ഫിയോണ, ഡേവിഡ് മരുമക്കൾ: അലം, സിസി. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

More Stories from this section

family-dental
witywide