തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപിക്ക് വിജയമൊരുക്കാനാണ് എല്‍ഡിഎഫ്-ബിജെപി അന്തര്‍ധാര : കെ മുരളീധരന്‍

തൃശൂര്‍: സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ഞാനാദ്യം പറഞ്ഞപ്പോള്‍ എല്ലാവരും തമാശയായിട്ടെടുത്തു. 20ല്‍ 18 മണ്ഡലങ്ങള്‍ എല്‍ഡിഎഫിനും രണ്ടിടത്ത് ബിജെപിക്കും എന്നതാണ് അന്തര്‍ധാരയുടെ ഫോര്‍മുലയെന്നും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപിക്ക് വിജയമൊരുക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മുരളീധരന്‍ വ്യക്തമാക്കി.

തൃശൂരുകാര്‍ താമര വിരിയിക്കുമെന്നാണ് രാവിലെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രതികരിച്ചത്. എന്നാല്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തൃശ്ശൂരിലെ യുഡിഎഫിനെ സംബന്ധിച്ച് വിജയത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide