
തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിശദീകരണം തേടി. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുള്ള എല്‍ ഡി എഫ് പരാതിയിലാണ് സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. സി പി ഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് എൻ ഡി എ സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം.ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ മൂന്ന് സ്ഥാനാർഥികൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ പരാതികൾ ലഭിക്കുന്നുണ്ട്. ആദ്യം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിനെതിരെ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്ന പരാതി ഉയർന്നിരുന്നു. കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരനെതിരെയും പരാതികളുയർന്നിട്ടുണ്ട്.
LDF complaint against suresh gopi election code of conduct violation thrissur lok sabha election 2024