സുരേഷ് ​ഗോപി യോ​ഗ്യൻ, പരസ്യമായി പുകഴ്ത്തി തൃശൂർ മേയർ, എൽഡിഎഫിന് തലവേദന

തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മിടുക്കനാണെന്നു തൃശൂർ മേയർ എം.കെ. വർഗീസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു മേയറുടെ പ്രതികരണം. സുരേഷ് ​ഗോപിയെ സാക്ഷിയാക്കിയായിരുന്നു പ്രശംസ. എംപിയാകുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ലെന്നും സുരേഷ് ഗോപി യോ​ഗ്യനാണെന്നത് നാം കാണുന്ന കാര്യമാണെന്നും മേയർ പറഞ്ഞു. ഇടതു പിന്തുണയോടെ തൃശൂർ മേയർ സ്ഥാനത്തു തുടരുന്ന കോൺഗ്രസ് വിമത കൗൺസിലറാണ് എം.കെ. വർഗീസ്.

കഴിഞ്ഞ തവണ തൃശൂരിൽ തോറ്റെങ്കിലും അന്നുമുതൽ താൻ ഇവിടെത്തന്നെയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ സ്ഥാനാർഥിയെ തൃശൂർ മേയർ പരസ്യമായി അഭിനന്ദിച്ചത് ഇടതുമുന്നണിക്ക് തലവേദനയായി മാറിയിട്ടുണ്ട്. സിപിഐ നേതാവും മുൻ മന്ത്രിയുമായ സുനിൽ കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി കെ. മുരളീധരനും ഗോദയിലുണ്ട്.

LDF mayor praised Suresh gopi

More Stories from this section

family-dental
witywide