ഉപതെരഞ്ഞെടുപ്പിൽ ചെങ്കൊടിത്തിളക്കം, 6 സീറ്റുകൾ പിടിച്ചെടുത്തു, എൽഡിഎഫിന് മൊത്തം 10 സീറ്റ്; യു‍ഡിഎഫിനും 10, മൂന്നിടത്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് കുതിപ്പ്. 10 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 6 സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 4 സിറ്റിംഗ് സീറ്റുകളിലും വിജയിച്ചുകയറിയതോടെ മൊത്തം 10 സീറ്റുകൾ നേടാൻ ഇടത് മുന്നേറ്റത്തിന് സാധിച്ചു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ എൽ ഡി എഫ് സ്ഥാനാർത്ഥികൾ ബി ജെ പിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡ് സി പി ഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയിൽ നിന്നും പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിൽ സി പി എമ്മിന്‍റെ ഒ ശ്രീജല 60 വോട്ടുകൾക്കാണ് ജയിച്ചുകയറിയത്.

അതിനിടെ മട്ടന്നൂര്‍ നഗരസഭയിൽ ബി ജെ പിക്ക് കന്നിജയം നേടിയതും ശ്രദ്ധേയമായി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബി ജെ പി പിടിച്ചെടുത്തത്. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥി 72 വോട്ടിനാണ് പരാജയപ്പെട്ടത്. ബി ജെ പിയുടെ എ മധുസൂദനൻ ആണ് ജയിച്ചത്. കോൺഗ്രസ്‌ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.

ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജൻ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് അംഗം എൽഡിഎഫിലേക്ക് കൂറുമാറിയതിനെ തുടർന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്താകെ 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.

ഇന്ന് ഉപതെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ച 23 തദ്ദേശ വാര്‍ഡുകളിലെ മുൻ കക്ഷിനില

യു ഡി എഫ്: 13
എൽഡിഎഫ്: 5
എൻ ഡി എ: 4
സ്വതന്ത്രർ : 1

ഇതുവരെയുള്ള ഫലമനുസരിച്ച് പുതിയ കക്ഷി നില

യു ഡി എഫ്: 10
എൽ ഡി എഫ്: 10
എൻ ഡി എ: 3

LDF Wins 10 seats in kerala local by election results live updates

More Stories from this section

family-dental
witywide