
ന്യൂഡല്‍ഹി: മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുള്ള ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശം വിട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യം കാരണം റാഖൈന്‍ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കാനും ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സുരക്ഷാ സാഹചര്യം വഷളായതും, ലാന്‍ഡ്ലൈനുകള്‍ ഉള്‍പ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ മാര്‍ഗങ്ങളുടെ തടസ്സവും, അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമവും ഉള്‍പ്പെടെ കണക്കിലെടുത്ത് എല്ലാ ഇന്ത്യന്‍ പൗരന്മാരും മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്.
‘ഇതിനകം റാഖൈന്‍ സ്റ്റേറ്റിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ തന്നെ സംസ്ഥാനം വിടാനും പ്രത്യേക നിര്‍ദ്ദേശത്തില്‍ പറയുന്നു
Tags: