
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഒരാളുടെ മൂക്കില്‍ നിന്നും ജീവനുള്ള അട്ടയെ പുറത്തെടുത്തു. നസ്രത്ത് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ അട്ടയെ നീക്കം ചെയ്തത്.
കുറച്ചു ദിവസങ്ങളായി മൂക്കില്‍ അസ്വസ്ഥതയും രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്. മൂക്കിനുള്ളില്‍ വിചിത്രമായ ചലനങ്ങള്‍ അനുഭവപ്പെട്ടതായും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളുടെ ഇടത് നാസാരന്ധ്രത്തില്‍ ഒളിച്ച നിലയില്‍ ജീവനുള്ള അട്ടയെ കണ്ടെത്തുകയായിരുന്നു.
ടെലിസ്‌കോപ്പ് രീതി ഉപയോഗിച്ച് ചുറ്റുമുള്ള ടിഷ്യൂകള്‍ക്ക് കേടുപാടുകള്‍ വരുത്താതെയാണ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തിലെ സര്‍ജന്‍ ഡോ.സുഭാഷ് ചന്ദ്ര വര്‍മ ഓപ്പറേഷന്‍ നടത്തിയത്. മൂക്കില്‍ നിന്നും തലച്ചോറിലേക്കോ കണ്ണിലേക്കോ അട്ട സഞ്ചരിച്ചില്ല എന്നത് ആശ്വാസകരമാണെന്ന് ഡോക്ടര്‍ പ്രതികരിച്ചു. രോഗി ആരോഗ്യവാനാണെന്നും സുഖം പ്രാപിച്ചുവരുന്നതായും ഡോക്ടര്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.
‘ണ്ടാഴ്ച മുമ്പ് ഉത്തരാഖണ്ഡിലെ വെള്ളച്ചാട്ടത്തിലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിച്ചതോടെയാണ് ഇയാളുടെ മൂക്കിനുള്ളിലേക്ക് അട്ട കടന്നതെന്നാണ് കരുതുന്നത്. കുളത്തിലോ തടാകത്തിലോ കുളിക്കുന്ന ആളുകളുടെ ശരീരത്തില്‍ അട്ടകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ശരീരത്തിനുള്ളിലേക്ക് കടക്കുന്നത് അപകടം ചെയ്യും.