ഉറുദു കവി ഗുൽസാറിനും, സംസ്‌കൃത പണ്ഡിതൻ രാമഭദ്രാചാര്യക്കും ജ്ഞാനപീഠം

ന്യൂഡൽഹി: ഹൈദരാബാദ്: 58-ാമത് ജ്ഞാനപീഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇതിഹാസ ഉറുദു കവി ഗുൽസാറും സംസ്‌കൃത പണ്ഡിതൻ ജഗദ്ഗുരു രാമഭദ്രാചാര്യയും പുരസ്കാരത്തിന് അർഹരായതായി തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

ഹിന്ദി സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് കണക്കിലെടുത്താണ് ഗുൽസാറിന് പുരസ്കാരം. 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ, അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനാണ്. നൂറിലധികം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്.

More Stories from this section

family-dental
witywide