സ്ലീഫോർഡ് മലയാളി അസോസിയേഷൻ്റെ ക്രിസ്മസ് – പുതുവർഷ ആഘോഷം ഗംഭീരമായി

മലയാളി സമൂഹത്തിന്റെ ഐക്യം വിളിച്ചോതി ലിങ്ക്ൻഷെറിലെ സ്ലീഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ് – ന്യൂഇയർ ആഘോഷം നടത്തി. ജനുവരി 13 നായിരുന്നു ലിങ്ക്ൻഷെറിലെ മലയാളികൾ ഒത്തുകൂടിയത്. വൈകിട്ട് 6 മണിമുതൽ 11 മണിവരെ ഔർ ലേഡി ഓഫ് ഗുഡ് കൌൺസിൽ കത്തോലിക്കാ പള്ളി പാരിഷ് ഹാളിലായിരുന്നു ആഘോഷം.

മുപ്പത്തിൽപരം കുടുംബത്തിൽനിന്ന് കുട്ടികൾ ഉൾപ്പെടെ നൂറോളം പേര് പങ്കെടുത്തു. നാട്ടിൽ നിന്നും സന്ദർശനത്തിന് എത്തിയ ഒരംഗത്തിന്റെ മാതാവ് ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗെയിംസ്, റാഫിൾഡ്ര തുടങ്ങിയവ പരിപാടിക്ക് മാറ്റ്‌ കൂട്ടി.

എല്ലാ അംഗങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തി. പിന്നീട് ആദ്യ ഭരണസമിതി തിരഞ്ഞെടുപ്പിൽ സ്ലീഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി നിതിൻ കുമാർ നോബിൾനെയും ജനറൽ സെക്രട്ടറിയായി സോണിസ് ഫിലിപ്പിനെയും, ട്രീഷററായി ഷൈനി മോൻസിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ചടങ്ങിൽ ഇവന്റ് ജനറൽ കൺവീനർ ശ്രീ സോണിസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ മോൻസി എബ്രഹാം നന്ദിയും പറഞ്ഞു. വിരുന്നിനു ശേഷമാണ് പരിപാടികൾ അവസാനിച്ചത്.

Lincolnshire Sleaford Malayalee association Newyear Celebration

More Stories from this section

family-dental
witywide