പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി സിംഹത്തിന് പരുക്ക്

ഗാന്ധിനഗര്‍: ഗുജറാത്തിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ തട്ടി സിംഹത്തിന് പരുക്ക്. ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം. അംരേളി ജില്ലയില്‍ വിജപാടി റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്.

മഹുവയില്‍നിന്ന് സുരേന്ദ്രനഗറിലേയ്ക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഇതോടെ, ഏഴിനും എട്ടിനുമിടയില്‍ പ്രായം കണക്കാക്കുന്ന പെണ്‍സിംഹത്തെ ചികിത്സയ്ക്കായി അനിമല്‍ സെന്ററിലേക്ക് മാറ്റിയതായി വനംവകുപ്പ് അറിയിച്ചു.

സിംഹങ്ങളുടെ സുരക്ഷക്കായി വെറ്റിനറി ഡോക്ടര്‍മാര്‍, ആംബുലന്‍സ് സര്‍വീസുകള്‍, സ്പീഡ് ബ്രേക്കറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, പെട്രോളിംഗ് ഉള്‍പ്പെടെ വിവിധ മുന്‍കരുതലുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. 2020 ലെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 29 ശതമാനം വര്‍ധനയുണ്ട്. 2015 ല്‍ 523 ആയിരുന്ന സിംഹങ്ങളുടെ എണ്ണം 2020 ഓടെ 672 ആയി ഉയര്‍ന്നിരുന്നു.

More Stories from this section

family-dental
witywide