സാഹിത്യവേദി സമ്മേളനം ഫെബ്രുവരി 2ന്; പ്രവാസിയായ എം പി സേതുമാധവൻ ആത്മകഥാനുഭവങ്ങൾ പങ്കിടുന്നു

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 2 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ്
വഴി നടക്കും, (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode:
2990 Meeting ID: 814 7525 9178)

സാഹിത്യ വേദിയുടെ ഈ ലക്കത്തില്‍ പ്രവാസിയായ എം.പി.സേതുമാധവൻ തൻ്റെ തീക്ഷണവും സാഹസികവുമായ ജീവിത അനുഭവങ്ങളും എഴുത്ത് അനുഭവങ്ങളും പങ്കുവയ്ക്കും. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ‘ലോഞ്ച്- ഒരു ജീവിത പോരാട്ടത്തിന്റ കഥ’ എന്ന പുസ്തകത്തിൻ്റെ രചനയിലേക്ക് നയിച്ച സാഹചര്യങ്ങളും എഴുത്തു വഴികളും വിശദമാക്കും. മലയാളിയുടെ ഗൾഫ് കുടിയേറ്റത്തെ അടയാളപ്പെടുത്തുന്ന അസാധാരണ ആത്മകഥയാണിത്.

കൗമാരം വിട്ടുമാറാത്ത പ്രായത്തിൽ വരുംവരായ്കകളെക്കുറിച്ച് വ്യക്തമായ ബോധമില്ലാതെ ഏറ്റെടുത്ത, ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സാഹസിക യാത്ര. ആ യാത്രയിലേക്ക് നയിച്ച ചുറ്റുപാടുകളും യാത്രയും അതിലൂടെ കരുപ്പിടിപ്പിച്ച പിന്നീടുള്ള ജീവിതവും – അദ്ദേഹത്തിൻ്റെ ഓര്‍മായനത്തിന് നമുക്ക് കാതോർക്കാം.

ഡിസംബർ മാസത്തിലെ സാഹിത്യവേദിയിൽ നടനും നാടകകൃത്തുമായ സി ആർ സദാശിവൻ പിള്ള കടമ്മനിട്ടയുടെ കവിതകൾ ചൊൽക്കാഴ്ചയായി അവതരിപ്പിച്ചത് ഏറെ ആസ്വാദ്യകരമായിരുന്നു. എല്ലാ സാഹിത്യ സ്നേഹികളേയും ഫെബ്രുവരിയിലെ
സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസന്നൻ പിള്ള 630 935 2990, ജോൺ ഇലക്കാട് 773 282 4955, എം പി സതുമാധവൻ 224 509 2346.

literary meeting on February 2 at Chicago

More Stories from this section

family-dental
witywide