
കഴിഞ്ഞദിവസം അന്തരിച്ച സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ അംഗവും മുൻ എംപി സെബാസ്റ്റ്യൻ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്റെ ( 74) സംസ്‌കാരം ശനി പകൽ 11.30ന് എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
വെള്ളിയാഴ്ച പ്രോവിഡൻസ് റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർകോട് ഭീമനടി, പരേതരായ അഗസ്റ്റിൻ പാലമറ്റത്തിലിൻ്റേയും അനസ്താസിയയുടേയും മകളാണ്.
മക്കൾ: ഡോൺ സെബാസ്റ്റ്യൻ ( മാധ്യമ പ്രവർത്തകൻ, നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ ( മാധ്യമപ്രവർത്തകൻ). മരുമക്കൾ – ഡെൽമ ഡൊമിനിക് ചാവറ (നോർവേ), സബീന പി ഇസ്മായീൽ (ഗവ.പ്ലീഡർ ഹൈക്കോടതി).
1985ൽ കാസർകോട് മുൻസിഫ് ആയി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ല ജഡ്ജി, മോട്ടർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ, നിയമവകുപ്പിൽ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Lizamma Augustine passed Away














