സർക്കാർ രൂപീകരണം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല; പോരാട്ടത്തില്‍ കൂടെനിന്നവര്‍ക്ക് നന്ദി: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കേവല ഭൂരിപക്ഷത്തിലേക്കുള്ള ബിജെപിയുടെ മുന്നേറ്റം തടയാൻ ഇന്ത്യാ ബ്ലോക്കിന് കഴിഞ്ഞ സന്തോഷത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ രൂപീകരണം സംബന്ധിച്ച ചോദ്യങ്ങൾക്ക് പിന്നീട് മറുപടി പറയുമെന്നും താൻ റായ്ബറേലി നിലനിർത്തുമോ വയനാട് നിലനിർത്തുമോ എന്ന് പിന്നീട് ആലോചിച്ച് അറിയിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാളെ ഇന്ത്യ സഖ്യം യോഗം ചേർന്നതിന് ശേഷം മറ്റ് തീരുമാനങ്ങൾ അറിയിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

“ഞങ്ങൾ നാളെ സഖ്യ കക്ഷികളുമായി യോഗം ചേരുന്നുണ്ട്. ഈ ചോദ്യങ്ങൾ അവിടെ ചർച്ച ചെയ്യും. ഞങ്ങൾ സഖ്യകക്ഷികളെ ബഹുമാനിക്കുന്നു, തീരുമാനമെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ അഭിപ്രായങ്ങൾ കൂടി എടുക്കണം.”

“ഇത് രാജ്യത്തിൻ്റെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു, അതിൽ വിജയിക്കുകയും ചെയ്തു. രാജ്യം ഭരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആവശ്യം തങ്ങൾക്കില്ലെന്ന് ജനങ്ങൾ പറഞ്ഞു.”

More Stories from this section

family-dental
witywide