
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വ്യക്തമാക്കി. ഒരു തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പുതിയ ഷെഡ്യൂള്‍ കാണിക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. വ്യാജ വിജ്ഞാപനം അനുസരിച്ച് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിക്കുകയും മെയ് 22 ന് വോട്ടെണ്ണല്‍ നടക്കുകയും ചെയ്യുമെന്നാണ് വ്യാജ വിവരം. ഇതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.