ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രഖ്യാപിച്ചേക്കും: റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളിൽ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താമെന്നു തീരുമാനിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കൾ മുതൽ ബുധൻ വരെ ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രഖ്യാപിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്രഭരണപ്രദേശത്ത് (യുടി) സെപ്റ്റംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് കമ്മിഷൻ്റെ ജമ്മു കശ്മീർ സന്ദർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകുമോയെന്ന് വിലയിരുത്താൻ കേന്ദ്രം സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

വിലയിരുത്തൽ പൂർത്തിയാക്കി ബുധനാഴ്ച സന്ദർശനം അവസാനിച്ചാൽ, വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പ്രഖ്യാപിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. അതിനു മുമ്പായി പാർട്ടികൾ വാഗ്ദാനങ്ങൾ നൽകുകയും പദ്ധതികളുടെ ഉദ്ഘാടനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയും ചെയ്യുന്ന തിരക്കിലാണ്.

More Stories from this section

family-dental
witywide