
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,70,99,326 വോട്ടര്‍ മാരാണ് ആകെയുള്ളത്. ഇതില്‍5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്.
മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.












