കെ ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ, ‘നടപടി 48 മണിക്കൂർ നേരം’

ഹൈദരാബാദ്: ബി ആർ എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുനെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്ന് വിലക്കി. അടുത്ത 48 മണിക്കൂർ പ്രചാരണപരിപാടികൾ നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമർശങ്ങളിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ചന്ദ്രശേഖർ റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും കമ്മീഷൻ വ്യക്തമാക്കി.

Lok Sabha Elections 2024: EC bans Ex-Telangana CM K Chandrashekar Rao for 48 hours

More Stories from this section

family-dental
witywide