രാജ്യത്ത് മൂന്നാം മോദി സർക്കാരെന്ന് അഭിപ്രായ സർവെ, എൻഡിഎ 393 സീറ്റ് നേടാം, ഇന്ത്യ മുന്നണി 100 കടക്കില്ലെന്നും ഇന്ത്യ ടിവി പ്രവചനം

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണി 393 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഇന്ത്യ ടി വി – സി എൻ എക്സ് അഭിപ്രായ സർവെ പ്രവചനം. മൂന്നാം മോദി സർക്കാരാകും രാജ്യത്തുണ്ടാകുകയെന്ന് പ്രവചിച്ച സർവെ ബി ജെ പിക്കു മാത്രം 343 സീറ്റ് കിട്ടുമെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന് 100 ൽ താഴെ മാത്രം സീറ്റാകും ലഭിക്കുകയെന്നാണ് പ്രവചനം പറയുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ ബി ജെ പി വീണ്ടും ക്ലീൻ സ്വീപ്പ് ചെയ്യുമെന്ന് സർവെ പറയുന്നു. ഇതിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തുമെന്നും സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യസ് എക്സ് സർവെയും എൻ ഡി എ മുന്നണിയുടെ തുടർ ഭരണം പ്രവചിച്ചിരുന്നു. 383 സീറ്റ് നേടി എൻ ഡി എ അധികാരത്തിലേറുമെന്നാണ് ന്യസ് എക്സ് സർവെ പ്രവചിച്ചത്.

Lok Sabha Elections 2024 India TV Opinion Poll NDA likely to win 393 seats INDIA bloc may not cross 100 mark

More Stories from this section

family-dental
witywide