രാഹുൽ ഗാന്ധിയുടെ റായ്ബറേലി, ഒപ്പം അമേഠിയും; ഇന്ത്യൻ ജനത അഞ്ചാം ഘട്ട വിധി ഇന്ന് എഴുതും; മൊത്തം 49 മണ്ഡലങ്ങൾ

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക.അഞ്ചാം ഘട്ടത്തില്‍ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. യു പിയിലെ പതിനാലും മഹാരാഷ്ട്രയിലെ പതിമൂന്നും ബിഹാറിലെ 5 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.

2024 ലോക്സഭ തെര‌ഞ്ഞെ‍ടുപ്പിൽ ഏറ്റവും കുറവ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. 49 മണ്ഡലങ്ങളിലായി ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശില്‍ പതിനാലും മഹാരാഷ്ട്രയില്‍ പതിമൂന്നും പശ്ചിമ ബംഗാളില്‍ ഏഴും ബിഹാറില്‍ അഞ്ചും ഒഡീഷയില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും, ലഡാക്കില്‍ ഒന്നും ജമ്മു കശ്‌മീരില്‍ ഒന്നും സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് കുറിക്കുക.ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. വയനാട്ടിലെ പോലെ റായ്ബറേലിയിലും വോട്ടിംഗ് മെഷനിൽ മൂന്നാം ക്രമനമ്പറിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധിയുടെ പേരും ചിഹ്നവും. അഞ്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സംശയമില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം. ലഖ്‌നൗ, മുംബൈ നോര്‍ത്ത് ഹജിപൂര്‍, ബാരമുള്ള, ഹൗറ ഹൂഗ്ലി തുടങ്ങിയവയും അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങളാണ്. രാഹുല്‍ ഗാന്ധിക്ക് പുറമെ രാജ്‌നാഥ് സിംഗ്, പീയുഷ് ഗോയല്‍, ചിരാഗ് പാസ്വാന്‍, ഒമര്‍ അബ്‌ദുള്ള, സ്‌മൃതി ഇറാനി തുടങ്ങിയവര്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ സ്ഥാനാര്‍ഥികളാണ്.

Lok Sabha Elections 2024 Phase 5: Full list of seats going to vote, key candidates

More Stories from this section

dental-431-x-127
witywide