
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാൻ ഭവനിലെ പത്രസമ്മേളനത്തിലായിരിക്കും 2024ൽ രാജ്യം ജനവിധി തേടുന്ന ദിനം എന്നെന്ന് അറിയിക്കുക. ലോക്‌സഭയ്ക്കൊപ്പം അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നത് വ്യക്തമല്ല.
എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളെക്കുറിച്ചുള്ള ദേശീയ സർവേ കഴിഞ്ഞ ദിവസം കമ്മിഷന്‍ പൂർത്തിയാക്കിയിരുന്നു.
വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ട രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഇന്നലെ രാവിലെ ചുമതലയേറ്റിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നിരുന്നു.
Sorry, Copying content prohibited!!












