
ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇലക്ഷന്‍ കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കും.
എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളെക്കുറിച്ചുള്ള ദേശീയ സർവേ കഴിഞ്ഞ ദിവസം കമ്മിഷന്‍ പൂർത്തിയാക്കിയിരുന്നു.
ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട 2 പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു.
Lok Sabha Elections, Dates will be announced tomorrow