ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം; കേരളത്തില്‍ നിന്ന് നാല് സ്ത്രീകള്‍, സാധ്യതാപട്ടികയില്‍ അനില്‍ ആന്റണിയും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേന്ദ്രം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ ലഭിച്ച മുന്‍തൂക്കം തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.

പ്രധാനമന്ത്രി നേരിട്ടിറങ്ങിയതിനാല്‍ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വെടി മുഴക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഈ മേല്‍കൈ നേടാനുള്ള നീക്കങ്ങളാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. നാല് സ്ത്രീകളെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം. ശോഭ സുരേന്ദ്രന്‍, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രമീള ദേവി എന്നിവര്‍ പരിഗണനയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കില്ല.

അനില്‍ ആന്റണിയും ലോക്സഭയിലേക്ക് മത്സരിച്ചേക്കും. കോട്ടയവും ചാലക്കുടിയും ആണ് പരിഗണനയിലുള്ളത്. തൃശ്ശൂര്‍- സുരേഷ് ഗോപി, ആറ്റിങ്ങല്‍-വി മുരളീധരന്‍, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍, പാലക്കാട് – സി കൃഷ്ണകുമാര്‍, പത്തനംതിട്ട – കുമ്മനം രാജശേഖരന്‍ / പി സി ജോര്‍ജ്, വയനാട്- അബ്ദുള്ള കുട്ടി / ശോഭ സുരേന്ദ്രന്‍, കോഴിക്കോട്- നവ്യ ഹരിദാസ് / എം ടി രമേശ്, വടകര – പ്രഫുല്‍ കൃഷ്ണന്‍, കാസര്‍കോട്- ശ്രീകാന്ത് / പി കെ കൃഷ്ണദാസ് എന്നിങ്ങനെയാണ് സാധ്യത പട്ടിക.

More Stories from this section

family-dental
witywide