കേരളത്തിലെ പകുതി വോട്ടർമാരും ബൂത്തിലെത്തി; സംസ്ഥാനത്ത് പോളിങ് 50% പിന്നിട്ടു; പാലക്കാട് വോട്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പോളിങ് 50 ശതമാനം പിന്നിട്ടു. 3.15 വരെ 52.25% വോട്ടര്‍മാര്‍ പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 54.96%. പൊന്നാനിയിലാണ് കുറവ്- 47.59%. രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി.

പാലക്കാട് വിളയോടിയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. വിളിയോടി പുതുശ്ശേരി കുമ്പോറ്റയിൽ കണ്ടൻ (73) ആണ് മരിച്ചത്. ജില്ലയിൽ ഒറ്റപ്പാലത്തും രാവിലെ വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചിരുന്നു.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-47.59%

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-54.96%

20. കാസര്‍ഗോഡ്-51.42

More Stories from this section

family-dental
witywide