
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 70.22% ശതമാനം കടന്നു. സംസ്ഥാനത്ത് മിക്ക ബൂത്തുകളിലും വോട്ടിങ് സമയം അവസാനിച്ചിട്ടും വലിയ ക്യൂവാണ് പോളിങ് ബൂത്തുകൾക്ക് പുറത്തുള്ളത്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
08.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളില്‍ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.
ഇതുവരെയുള്ള പോളിങ് മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂര്‍-72.11
12. പാലക്കാട്-72.68
13. ആലത്തൂര്‍-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂര്‍-75.74
20. കാസര്‍ഗോഡ്-74.28















