ചേട്ടനും കോൺഗ്രസിനും വേണ്ടി പ്രിയങ്ക; അമേഠിയിലും റായ്ബറേലിയിലും മുഴുവൻ സമയ പ്രചാരണത്തിനിറങ്ങും

ന്യൂഡൽഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളുടെ മുഴുവൻസമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നു റായ്ബറേലിയിൽ എത്തുന്ന പ്രിയങ്ക ഇരുമണ്ഡലങ്ങളിലുമായി പ്രവർത്തിക്കും. മെയ് 20നാണ് ഇവിടെ വോട്ടെടുത്ത്. അന്നേദിവസം വരെ രണ്ടിടത്തുമായി നൂറുകണക്കിനു ഗ്രാമസഭകളിൽ പങ്കെടുക്കും. ബൂത്തുതല ഏകോപനം മുതൽ പ്രചാരണം നിയന്ത്രിക്കും.

സോണിയാ ഗാന്ധി രണ്ട് പതിറ്റാണ്ടോളം പ്രതിനിധീകരിച്ച റായ്ബറേലിയില്‍ കോണ്‍ഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധിയാണ് മത്സരിക്കുന്നത്. കോൺഗ്രസിനായി അമേഠി തിരിച്ചുപിടിക്കാൻ പ്രിയങ്ക മത്സരിക്കുമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, തൽക്കാലം മത്സരത്തിനിറങ്ങുന്നില്ലെന്നു പ്രിയങ്ക തീരുമാനിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് നറുക്കുവീണത്. ഇതിൽ പ്രവർത്തകർ നിരാശ അറിയിച്ചതുകൂടി കണക്കിലെടുത്താണ് പ്രിയങ്ക തന്നെ അമേഠിയിലെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇരു മണ്ഡലങ്ങളിലും റാലികളും പൊതുയോഗങ്ങളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഈ റാലികളില്‍ പ്രിയങ്ക പങ്കെടുക്കും.

More Stories from this section

dental-431-x-127
witywide