
കൽപ്പറ്റ: കൊടികൾക്കു പകരം ബലൂണുകളും പ്ലക്കാർഡുകളും ഉപയോഗിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് ആദ്യ റോഡ് ഷോ. വന്‍ ജനാവലിയാണ് റോഡ് ഷോയിലുള്ളത്. രാഹുലിനൊപ്പം വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ മാത്രമാണുള്ളത്.
റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടെയും കൊടി ഉപയോഗിച്ചിട്ടില്ല. പകരം ബലൂണുകളും പ്ലക്കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുല്‍ ഗാന്ധി എത്തിയത്. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.
തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദർശിച്ച ശേഷമായിരുന്നു സുൽത്താൻ ബത്തേരിയിലെ റോഡ് ഷോ. പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുൽ സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുൽ പങ്കെടുക്കുന്നുണ്ട്.
പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാകാനും വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ എത്തുന്നതോടുകൂടി രാഹുല്‍ ഗാന്ധിയുടെ ഇലക്ഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.












