‘വോട്ട് ഫ്രം ഹോം’ സൗകര്യവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രായമായവരെ ബൂത്തിലേക്ക് എടുത്തുകൊണ്ട് പോകണ്ട

ഡല്‍ഹി: എൺപത്തിയഞ്ച് വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ ‘വോട്ട് ഫ്രം ഹോം’ സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം. ഇത്തരം സൗകര്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇതാദ്യമാണ്.  40 ശതമാനത്തിലേറെ ശാരീരിക അവശത ഉള്ളവർക്കും വീട്ടിൽ തന്നെ വോട്ടു ചെയ്യാൻ അവസരമുണ്ടാക്കും.

100 വയസ് പിന്നിട്ട 2.8 ലക്ഷം പേരാണ് ഇത്തവണ വോട്ട് ചെയ്യാന്‍ ഉള്ളത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനു പുറമെ എല്ലാ പോളിങ് സ്റ്റേഷനുകളിലും വീല്‍ചെയര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകും. വോട്ടുകള്‍ അട്ടിമറിക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എല്ലാ ജില്ലകളിലും ഉണ്ടാകും.

ഏതാണ്ട് 96.8 കോടി ജനങ്ങൾ അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്. ഇത്തവണ 1.82 കോടി പുതിയ വോട്ടർമാർ ഉണ്ട്. ഇന്ത്യയിലാകെ 10. 5 ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. 55 ലക്ഷം വോട്ടിങ് മെഷീനുകളും 1.5 കോടി പോളിങ് ഓഫിസർമാരും ഉണ്ടായിരിക്കും. ഏതാണ്ട് 96.8 കോടി ജനങ്ങൾ അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്. ഇത്തവണ 1.82 കോടി പുതിയ വോട്ടർമാർ ഉണ്ട്. ഇന്ത്യയിലാകെ 10. 5 ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. 55 ലക്ഷം വോട്ടിങ് മെഷീനുകളും 1.5 കോടി പോളിങ് ഓഫിസർമാരും ഉണ്ടായിരിക്കും.

More Stories from this section

family-dental
witywide