ലൈംഗിക പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസ്, ഇന്ത്യയിലെത്തിയാല്‍ പൊക്കും

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസനിലെ എം.പി. പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസ്. കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)മാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ ആരോപണ വിധേയനായ എംപി പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലുണ്ടെന്നാണ് വിവരം. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, അല്ലെങ്കില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏത് ഇമിഗ്രേഷന്‍ പോയിന്റിലെത്തിയാലും പ്രജ്വല്‍ പിടിയിലാകും.