യാഷ് താക്കൂറിന് മുന്നിൽ മുട്ടുമടക്കി ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 33 റൺസ് വിജയം

ലഖ്‌നൗ: ഐ പി എല്ലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി. 33 റണ്‍സിനാണ് ഗുജറാത്ത് തോല്‍വി വഴങ്ങിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ മറുപടി 130 ഇല്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവതാരം യാഷ് താക്കൂര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റന്‍സിന്റെ കഥകഴിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ടൈറ്റന്‍സിന്റെ മൂന്നാം തോല്‍വിയാണിത്.

LSG vs GT highlights IPL 2024: Yash Thakur takes five as Lucknow Super Giants beats Gujarat Titans by 33 runs