ഗാനരചയിതാവ് പ്രകാശ് മാരാര്‍ അന്തരിച്ചു

ബാലുശേരി: ഗാനരചയിതാവ് പ്രകാശ് മാരാര്‍ (54) അന്തരിച്ചു. ചെങ്ങന്നൂരില്‍ സിനിമാ സെറ്റില്‍ വച്ചു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം. പനങ്ങാട്ട് നോര്‍ത്ത് സുമഗിരിയിലാണ് താമസം. ഭാര്യ: സോണി (വടകര). മക്കള്‍:ഹീര, ഹൃദ്യ (കേരള ബാങ്ക്, കൊടുവള്ളി). മരുമകന്‍: അര്‍ജുന്‍ (നരിക്കുനി).

ചെമ്പട എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ്, വീണ്ടും കണ്ണൂര്‍, വേഗം, അയാള്‍ ഞാനല്ല, നെല്ലിക്ക, കനല്‍, ഗ്രീന്‍ ആപ്പിള്‍ തുടങ്ങിയ  സിനിമകള്‍ക്ക് പാട്ടെഴുതിട്ടുണ്ട്.  ജുഡീഷറി, ചാണക്യ, മഹാപ്രയാണം, ദല്ലാള്‍, നിഷ്‌ക്കളങ്കന്‍ തുടങ്ങിയ നാടകങ്ങള്‍ക്കും അനന്തരാവകാശി എന്ന സീരിയലിനും ഗാനരചന നിര്‍വഹിച്ചു. ഇരുപതോളം ഭക്തിഗാന ആല്‍ബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ദി ഡാര്‍ക്ക്  സൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം കഥയെഴുതി സംവിധാനം ചെയ്തു.