എം.കെ. ശോശാമ്മ നിര്യാതയായി

പിറവം: പാമ്പാക്കുട പാട്ടുപാളത്തടത്തില്‍ പി.ജെ. ജോര്‍ജിന്റെ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) ഭാര്യ എം.കെ. ശോശാമ്മ (80 റിട്ട. അധ്യാപിക എംടിഎം എച്ച്എസ് പാമ്പാക്കുട) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 12.30ന് ഐപിസി കൈനി സെമിത്തേരിയില്‍. പരേത മീനടം വൈദ്യന്‍പറമ്പില്‍ കുടുംബാംഗം.
മക്കള്‍: ആശ (ഇഎസ്ഐ ആശുപത്രി കൊല്ലം), സന്തോഷ് പി ജോര്‍ജ് (യുഎസ്എ), ഫിന്നി ജോര്‍ജ് (ഫയര്‍ ഫോഴ്സ് കൊച്ചിന്‍ എയര്‍പോര്‍ട്ട)്,
മരുമക്കള്‍: പാസ്റ്റര്‍ വര്‍ഗീസ് എബ്രാഹം, പ്രീതി ജോര്‍ജ്, ബബിത കെ. ബേബി.