‘എന്റെ സർക്കാരിന്റെ മൂന്നാം ടേം ജൂണിൽ ആരംഭിക്കും’; ആത്മവിശ്വസത്തോടെ മോദി

ന്യൂഡല്‍ഹി: മൂന്നാംവട്ടവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

41000 കോടി രൂപയുടെ 2000 ഓളം റെയിൽവെ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷം കൊണ്ട് പണിതുയർത്തിയ ഇന്ത്യയെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനടക്കം സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അതു സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രയത്‌നിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പടുത്തുയര്‍ത്തിയ പുതിയ ഇന്ത്യ ജനങ്ങള്‍ കണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ആയിരം വര്‍ഷത്തേക്കുള്ള വലിയ വികസന പദ്ധതികള്‍ക്കു സര്‍ക്കാരിന്റെ മൂന്നാംഘട്ടത്തില്‍ തുടക്കം കുറിക്കുമെന്ന് മോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകളില്‍ ജയിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide