ആരോഗ്യാവസ്ഥ മോശം ; മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ കടുത്ത ശ്വാസതടസ്സം നേരിടുകയും ഓക്‌സിജന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ഹൃദയമിടിപ്പ് കുറയുകയും, രക്ത സമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. വിദഗ്ദ്ധ പരിശോധനക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.

More Stories from this section

family-dental
witywide