മഡോണ പാടി; കോപ്പകബാനയിലെ മൺതരിപോലെ ആൾക്കൂട്ടം, സംഗീതോന്മത്തരായി ബ്രസീലിയൻ ജനത

ബ്രസീലിൻ്റെ തലസ്ഥാനമായ റെയോ ഡി ജനീറോയിലെ കോപകബാന ബീച്ചിൽ ഇന്നലെ സമാനതകളില്ലാത്ത ആവേശത്തിരമാലകൾ അലയടിച്ചു. പ്രശസ്ത അമേരിക്കൻ പോപ് ഗായിക മഡോണയുടെ മാന്ത്രിക സംഗീതം ആസ്വദിക്കാനായി കോപകബാനയിലെത്തിയത് 16 ലക്ഷം ആസ്വാദകരായിരുന്നു. മഡോണയുടെ സെലബ്രേഷൻ ലോക പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു അവിടെ നടന്നത്

ടിക്കറ്റ് വയ്ക്കാതെ നടത്തിയ പരിപാടിയായിരുന്നു. ബീച്ചിൽ പരിപാടിക്കു മണിക്കൂറുകൾ മുമ്പേ തന്നെ ആയിരങ്ങൾ സ്ഥാനം പിടിച്ചു. ബീച്ചിലേക്ക് തുറക്കുന്ന അപാർട്മെൻ്റുകളിൽ ആൾക്കൂട്ടവും ആരവങ്ങളുമായിരുന്നു.

കടൽപരപ്പിൽ നിർത്തിയിട്ട ബോട്ടിൽ തിരയുടെ താളത്തിനൊത്തു പാട്ടുകേട്ടവരും ഏറെ. 2 മണിക്കൂർ നീണ്ട പരിപാടിയിൽ തൻറെ കരിയറിലെ വൻ ഹിറ്റുകളെല്ലാം മഡോണ പാടിത്തകർത്തു. കാൽപ്പന്തിൻ്റെ കാന്തിക വലയത്തിൽ മുങ്ങിനിവരുന്ന ബ്രസീലിയൻ ജനത സംഗീതം കുടിച്ച് ഉന്മത്തരായി. പോപ് സംഗീതത്തിൻ്റെ രാജ്ഞി എന്നാണ് മഡോണ ( 65) അറിയപ്പെടുന്നത്.

Madonna’s concert brings 1.6 billion fans to Copacabana Beach

More Stories from this section

family-dental
witywide