
ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) ന്റെ നേതൃത്വത്തില്‍ മേയ് 18ന് ‘ഗാന നാട്യ നര്‍മ്മ സംഗമം’ സ്‌റ്റേജ് ഷോ നടത്തുന്നു. മേയ് 18 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഇമ്മാനുവല്‍ മാര്‍ത്തോമാ ഹാളില്‍ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്, കോഞ്ച്എസ്.ആറും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ഗാന നാട്യ നര്‍മ്മ സംഗമം’ത്തില്‍ പ്രശസ്ത സിനിമാ സീരിയല്‍ കോമഡി താരങ്ങള്‍ വിവിധ കലാപരിപാടികളുമായി വേദിയെ ഉണര്‍ത്തും.
നടന്‍ സിജു വില്‍സണ്‍, പ്രശസ്ത ടെലിവിഷന്‍ ആങ്കര്‍ മീരാ അനില്‍, കോമഡി താരങ്ങളായ ബിനു അടിമാലി, രശ്മി അനില്‍ കുമാര്‍, അനു ജോസഫ് എന്നിവര്‍ സ്പഷ്യല്‍ ഗസ്റ്റുകളായെത്തും. മാത്രമല്ല, ശശാങ്കന്‍, പ്രസീദ ചാലക്കുടി ഉള്‍പ്പെടെയുള്ള താരങ്ങളും വേദിയില്‍ ഹാസ്യ, സംഗീത പരിപാടികളുമായെത്തും.
Tags: