ന്യൂയോര്‍ക്കില്‍ ഭൂമികുലുക്കം; കെട്ടിടങ്ങള്‍ വിറച്ചു, 4.8 തീവ്രതയിലുള്ള ഭൂചനമാണ് ഉണ്ടായത്

ന്യു യോർക്ക് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഭൂമി കുലുക്കം. റിക്ടർ സ്കെയലിൽ 4.8 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോർട്ടില്ല . രാവിലെ 10.23ന് ആയിരുന്നു സംഭവം. റോക്ക് ലാൻഡ് കൗണ്ടി , ന്യു ജേഴ്‌സിയിലെ ബെർഗൻ  കൗണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭപ്പെട്ടു. പലർക്കും ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു. കെട്ടിടങ്ങൾ ചെറുതായി കുലുങ്ങി.

ബോസ്റ്റൺ മുതൽ ബാൾട്ടിമോർ വരെ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നിർദേശം അനുസരിച്ച് ന്യൂയോർക്ക് സിറ്റിയിലും പരിസരത്തുമുള്ള പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ന്യൂയോർക്കിലെ ക്വീൻസിലുള്ള ജെഎഫ്‌കെ എയർപോർട്ടിലും ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി എയർപോർട്ടിലും വിമാനങ്ങൾ പിടിച്ചിട്ടു.
ന്യൂജേഴ്‌സിയിലെ വൈറ്റ്‌ഹൗസ് സ്റ്റേഷന് ഏകദേശം 4.5 മൈൽ വടക്കാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം .ഭൂചലനത്തെ തുടർന്ന് കിഴക്കൻ തീരത്ത് സുനാമി സാധ്യതയില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

ഭൂചലനത്തിൽ നഗരത്തിൽ കാര്യമായ ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിൻ്റെ വക്താവ് പറഞ്ഞു.ഭൂകമ്പത്തിനു ശേഷം ഏകദേശം 40 മിനിറ്റിനുശേഷം നഗരത്തിലെ എമർജൻസി അലർട്ട് സിസ്റ്റം ഭൂകമ്പത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

Magnitude 4.7 earthquake strikes US

More Stories from this section

family-dental
witywide