മഹാരാഷ്ട്രയിൽ വീണ്ടും ഫഡ്‌നാവിസ് യുഗം, മോദിയടക്കമുള്ളവരെ സാക്ഷിയാക്കി സത്യപ്രതിജ്ഞ; ഷിന്‍ഡെയും അജിതും ഉപമുഖ്യമന്ത്രിമാര്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖരെ സാക്ഷിയാക്കിയാണ് ഫഡ്നാവിസ് വീണ്ടും മഹരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രി പദത്തില്‍ മൂന്നാം തവണയാണ് ഫഡ്നാവിസ് എത്തുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്ന വസന്തറാവു നായിക്, ശരദ് പവാർ തുടങ്ങിയ നേതാക്കളുടെ നിരയിലേക്ക് ഫഡ്‌നാവിസ് ഉയരുകയാണ്.

2014ൽ 122 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോഴാണ് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷനായിരുന്ന ഫഡ്‌നാവിസനെ തേടി ആദ്യമായി മുഖ്യമന്ത്രി പദം എത്തിയത്. 2019ൽ, എൻസിപിയുടെ അജിത് പവാറിനെ കൂട്ടുപിടിച്ച് രൂപീകരിച്ച സർക്കാരിന് മൂന്ന് ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ 2022ൽ ശിവസേനയെ പിളർത്തി ഷിൻഡയെ പാളയത്തിലെത്തിച്ച് ഭരണം ഉറപ്പിച്ചു. ഈ തീരുമാനം പാർട്ടിയിൽ ഫഡ്നാവിസിൻ്റെ യശ്ശസുയർത്തി.

എന്നാൽ ഷിൻഡയെ മുഖ്യമന്ത്രിയാക്കി മഹായുതി സർക്കാർ രൂപീകരിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാറാനുള്ള പാർട്ടി തീരുമാനം വിശ്വസ്തനായ പ്രവർത്തകനെന്ന നിലയില്‍ ഫഡ്നാവിസ് അംഗീകരിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാർട്ടിയെന്ന നിലയിൽ ബിജെപി നേട്ടമുണ്ടാക്കിയതോടെ വീണ്ടും ഫഡ്നാവിസിലേക്ക് തന്നെ മുഖ്യമന്ത്രിപദം എത്തിയിരിക്കുന്നു.

More Stories from this section

family-dental
witywide