മഹാരാഷ്ട്രയിൽ ഹോട്ടലുകൾ റെഡി, ഹെലികോപ്ടറുകളും തയാർ

മുംബൈ: എക്‌സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിജയിക്കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി തീരുമാനിച്ചു. അതേസമയം എക്‌സിറ്റ് പോള്‍ അനുകൂലമായിട്ടും ബിജെപി മുന്നണിയായ മഹായുതി എംഎല്‍എമാരെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍വരെയാണ് സജ്ജമാക്കിയിരിക്കുന്നത്. കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ പാര്‍ട്ടികളും ജാഗ്രതയിലാണ്.

288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളാണ് മുന്നണികള്‍ പയറ്റുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അനിശ്ചിതത്വം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇരുമുന്നണികളും ചെയ്യുന്നത്. മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി എത്തിക്കാനുള്ള നീക്കങ്ങളുമുണ്ട്. എല്ലാവരുമായും നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടാണ് മുന്നണികള്‍ മുന്നോട്ടുപോകുന്നത്.

Maharashtra Election Hotels are ready helicopters are also ready

More Stories from this section

family-dental
witywide