
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയുമാണ് നടപടികള്‍.
തിരുവനന്തപുരം കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും സ്പര്‍ജന്‍ കുമാറിനാണ്. ഉത്തരമേഖലാ ഐജിയായിരുന്ന കെ.സേതുരാമന്‍ പൊലീസ് അക്കാദമി ഡയറക്ടറാകും. രാജ്പാല്‍ മീണ് ഉത്തരമേഖല ഐജിയാകും.
കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐജിയായും ജെ.ജയനാഥിനെ മനുഷ്യാവകാശ കമ്മിഷന്‍ ഐജിയായും നിയമിച്ചു. എസ്.സതീഷ് ബിനോയാണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂര്‍ റേഞ്ച് ഡിഐജി ആയിരുന്ന തോംസണ്‍ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാക്കും. യതീഷ് ചന്ദ്രയാണു പുതിയ കണ്ണൂര്‍ റേഞ്ച് ഡിഐജി. ഹരിശങ്കറിനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നല്‍കി. കെ.കാര്‍ത്തിക്കിനാണു വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഐജിയുടെ ചുമതല. ടി.നാരായണനു ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായും സ്ഥാനക്കയറ്റം നല്‍കി. ജനുവരി ഒന്ന് മുതല്‍ ഉത്തരവ് നിലവില്‍ വരും