
മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം ജില്ലക്കാരനായ പതിനാലുകാരന് നിപ്പയെന്ന് സൂചന. സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റിവാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് നിപ്പ സ്ഥിരീകരിക്കുന്ന ഫലം പുറത്തുവന്നത്. പൂനെ വൈറോളജി ലാബിലെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ഉടന്‍ മാറ്റും. നിപ സ്ഥിരീകരിച്ചതോടെ കൺട്രോൾ റൂം തുറന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു.