‘കുടിവെള്ളം ശ്രദ്ധിക്കുക’, വൈറൽ ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മലപ്പുറത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രത നിർദ്ദേശം

മലപ്പുറം: വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒരാഴ്ചക്കിടെ രോഗം ബാധിച്ച് രണ്ടു പേർ മരിച്ചതോടെയാണ് മലപ്പുറത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ആണ് രോഗബാധ കൂടുതലായും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തിന്‍റെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നു ഡി എം ഓ ഓർമ്മിപ്പിച്ചു.

Malappuram health department issued warning against viral hepatitis